തിരുവല്ല സ്വദേശി മരിച്ചു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം തിരുവല്ല സ്വദേശി ജോഷി (65) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടുകൂടിയാണ് മരണം സംഭവിച്ചത്. അബുദാബിയില്‍ നിന്ന് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. 18 -)o തിയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗമുണ്ടായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയത്തേക്ക് എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ഏഴായി.