വയനാട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടു പേരും വിദേശത്തു നിന്ന് വന്നവരാണ്.അബുദാബിയിൽ നിന്നുമെത്തിയ മേപ്പാടി സ്വദേശിയായ 62 കാരനും, ഖത്തറിൽ നിന്നെത്തിയ പൂതാടി സ്വദേശിയായ 28 കാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ക്വാറന്റെയിനില്‍ കഴിഞ്ഞ് വരികയായിരുന്നു.അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി ഇരുവര്‍ക്കും സമ്പര്‍ക്കമില്ലെന്നാണ് പ്രാദമികമായ വിലയിരുത്തൽ. ഇന്ന് വയനാട്ടിൽ ചികിത്സയിലായിരുന്ന 5 പേര്‍ രോഗമുക്തി നേടി.ലോറി ഡ്രൈവറുടെ ഭാര്യ, മകളുടെ മക്കളായ ഒരു വയസ്സുകാരനും, അഞ്ച് വയസ്സുകാരിയും,കോയമ്പേട് നിന്നും വന്ന നെന്മേനി സ്വദേശിയായ യുവാവ്, വിദേശത്തു നിന്നും വന്ന ചീരാല്‍ സ്വദേശിയും ഗര്‍ഭിണിയുമായ യുവതിയുമാണ് ഇന്ന് രോഗമുക്തി നേടിയത്.
മേപ്പാടി സ്വദേശിയുടെ മകള്‍ അബുദാബിയില്‍ നഴ്‌സാണ്. ഇദ്ധേഹം സന്ദര്‍ശന വിസയില്‍ അബുദാബിയില്‍ പോയ ശേഷം ലോക്ക് ഡൗണില്‍ കുടുങ്ങുകയും കഴിഞ്ഞയാഴ്ച തിരികെ നാട്ടിലെത്തിയ ശേഷം കല്‍പ്പറ്റയില്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വരികയായിരുന്നു.
പൂതാടി പഞ്ചായത്തിലെ പാപ്ലശേരി സ്വദേശിയായ 28 കാരന്‍ ഖത്തറില്‍ നിന്നുമെത്തി കല്‍പ്പറ്റയില്‍ ക്വാറന്റയിനില്‍ കഴിഞ്ഞ് വരികയായിരുന്നു. ഇരുവര്‍ക്കും പ്രാഥമിക സമ്പര്‍ക്കങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക സൂചന. ഇരുവരേയും മാനന്തവാടിയിലെ ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.മെയ് 05 നാണ് ലോറി െ്രെഡവറുടെ ഭാര്യയ്ക്ക് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 9 ന് നെന്മേനി സ്വദേശിയും കോയമ്പേട് മാര്‍ക്കറ്റിലെ ജീവനക്കാരനുമായ യുവാവിനും രോഗം സ്ഥിരീകരിച്ചു. മെയ് 11 നാണ് ലോറി െ്രെഡവറുടെ ഒരു വയസ്സുള്ള മകളുടെ മകന് രോഗം സ്ഥിരീകരിച്ചത്. മെയ് 15ന് ഗള്‍ഫില്‍ നിന്നും വന്ന ചീരാല്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചുവെങ്കിലും കഴിഞ്ഞ ദിവസം അദ്ദേഹം രോഗമുക്തി നേടിയിരുന്നു.ഇന്നത്തെ അടക്കം ഇപ്പോൾ വയനാട്ടിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14 ആയി.
There are no comments at the moment, do you want to add one?
Write a comment