ബൈക്ക് മോഷ്ടാക്കൾ പിടിയിൽ.

ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
ചടയമംഗലം പോലീസ് സ്‌റ്റേഷന് സമീപം എം.സി. റോഡിന് സമീപം ഇരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച അമ്പലംകുന്ന് മീയന ഷെബിൻ മൻസിലിൽ ഷെഹിൻ (21), ഓയൂർ കാളവയൽ പാതിരിയോട് പാറവിള വീട്ടിൽ ആരിഫ് മുഹമ്മദ് (20) എന്നിവരാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 28.05.20 രാത്രി എട്ടു മണിയോടെ നല്ല മഴയുള്ള സമയം നോക്കി മോട്ടോർ ബൈക്ക് ഉരുട്ടി കൊണ്ട് പോകുന്ന വ്യാപാരികൾക്ക് സംശയം തോന്നുകയും പോലീസിൽ അറിയിച്ചത് പ്രകാരം പോലീസ് എത്തിയ വാഹനം കണ്ട ഉടൻ ബൈക്ക് ഉപേക്ഷിച്ച് ഇരുട്ടിലേക്ക് ഓടി ഒളിക്കുകയായിരുന്നു. തുടർന്ന് എസ്. ഐ. ശരലാലിന്റെ നേതൃത്വത്തിൽ എ എസ് ഐ മാരായ കൃഷ്ണകുമാർ, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ബിനീഷ്, ഹോംഗാർഡ് ഉണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ ജംക്ഷൻ വളഞ്ഞ് നടത്തിയ പരിശോധനയിൽ പ്രതികൾ ഒളിഞ്ഞിടത്ത് നിന്നും വീണ്ടും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. പ്രതികൾക്കെതിരെ പൂയപ്പള്ളി പോലീസ് സ്റേഷനിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment