കൊല്ലം ജില്ലയിൽ ഇന്ന് (29/05/2020) മുതൽ രാത്രി കാല നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കി. രാത്രി എട്ടു മുതൽ രാവിലെ ആറുമണി വരെയാണ് യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ വൻ തോതിൽ ചരക്ക് വാഹനങ്ങളിലും മറ്റുമായി അന്യ സംസ്ഥാനത്തു നിന്നും ധാരാളമാളുകൾ ജില്ലയിലേക്ക് കടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ജില്ലാ കളക്ടറുടെ നടപടി. ഇക്കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.