കോവിഡ് വ്യാപനത്തെ തുടർന്ന് പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

പാലക്കാട് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാലക്കാട് പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് മുതല്‍ നിലവില്‍ വന്നു .എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെങ്കിലും ഇന്ന് മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.
നാലാളുകളില്‍ കൂടുതല്‍ പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗണ്‍ ഇളവില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കട അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട് സ്പോട്ടുകളാണ് നിലവില്‍ ജില്ലയിലുളളത്. കരുതല്‍ മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. വാളയാര്‍ അതിര്‍ത്തി വഴി റെഡ്സോണ്‍ മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്.
നിലവില്‍ സായുധ പൊലീസും ആരോഗ്യപ്രവര്‍ത്തരും അതിര്‍ത്തിയിലുണ്ട്. ഈ മാസം 31വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ നടപ്പാക്കിയിരിക്കുന്നത്.
There are no comments at the moment, do you want to add one?
Write a comment