രാജ്യത്ത് 24 മണിക്കൂറിനിടെ 6977 പുതിയ കോവിഡ് കേസുകൾ; മരണം 4000 കടന്നു

May 25
07:42
2020
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.38 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 6977 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മരണം 4000 കടക്കുകയും ചെയ്‌തു. രാജ്യത്ത് 154 പേരാണ് ഞായറാഴ്ച കോവിഡ് ബാധ മൂലം മരിച്ചത്.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നിരുന്നു. ഞായറാഴ്ച മാത്രം 3000 ത്തില്‍ അധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലും കോവിഡ് പടര്‍ന്നുപിടിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment