ലോക്ഡൗൺ നാല്; പൊതുഗതാഗതം ഉൾപ്പെടെ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അനുവദിയ്ക്കുമെന്ന് സൂചന

May 15
10:13
2020
ന്യൂഡല്‍ഹി : നാലാം ഘട്ട ലോക്ഡൗണ്‍ മേയ് 18 മുതല്‍ ആരംഭിക്കുമ്ബോള്‍ പൊതുഗതാഗതം ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അനുവദിയ്ക്കുമെന്ന് സൂചന. മെട്രോ, ലോക്കല്‍ ട്രെയിനുകള്‍, ആഭ്യന്തര വിമാനങ്ങള്‍, റസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരമാവധി മേഖലകള്‍ തുറന്നുകൊടുക്കണമെന്ന് കേരളത്തിനൊപ്പം ആന്ധ്ര പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് വ്യാപനത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കുന്ന കേരളത്തിന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്തൊക്കെ ഇളവുകള്‍ വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളില്‍നിന്നു നിര്‍ദേശം തേടിയിരുന്നു. ഇവ കൂടി പരിഗണിച്ചായിരിക്കും ഇതില്‍ തീരുമാനമെടുക്കുക.
There are no comments at the moment, do you want to add one?
Write a comment