വയനാട് : കമ്മന സ്വദേശിയായ യുവാവിന്റെ റൂട്ട് മാപ്പ് പുറത്തു വന്നു.

ഈ യുവാവിൽ നിന്നാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസുകാർക്ക് രോഗം വന്നത് എന്നാണ് കരുതുന്നത്. ഇതുവരെ വ്യക്തമായ റൂട്ട് മാപ്പ് ഇയാൾ നൽകിയിട്ടില്ലാത്തത് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് മാത്രമാണ് റൂട്ട് മാപ്പ് പുറത്ത് വന്നത്. കോയമ്പേട് മാർക്കറ്റിൽ പോയ ഡ്രൈവറുടെ സഹായിയുടെ മകന്റെ കൂട്ടുകാരനാണ് ഈ യുവാവ്.