വയനാട് ജില്ലാ കലക്ട്രേറ്റിലെ പിആർഡി ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.

വയനാട് ജില്ലാ കലക്ട്രേറ്റിലെ പിആർഡി ഓഫീസ് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാരോടും ഗൃഹ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേഹം നൽകി. മാനന്തവാടിയിൽ കോവിഡ് ബാധിച്ച വ്യക്തിയുമായി ദ്വിതീയ സമ്പർക്കം ഉള്ള ആളുടെ ഭാര്യ പിആർഡി ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഓഫീസിന്റെ പ്രവർത്തനം വർക്ക് അറ്റ് ഹോം ആക്കി മാറ്റിയത്.
വയനാട് ജില്ലാ കലക്ടർ ദിവസവും നടത്തുന്ന വാർത്താ സമ്മേളനവും കോവിഡിന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നിർത്തിവച്ചു. മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി ചെയ്യുന്ന വാർത്താ സമ്മേളനം കോവിഡ് പടരുന്ന സാഹചര്യത്തിൽ ഇന്നു മുതൽ താൽക്കാലികമായി വേണ്ടെന്ന് വയ്ക്കുകയാണെന്ന് കലക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു.ഇനി മുതൽ ജില്ല ഭരണകൂടത്തിന്റെ അറിയിപ്പുകൾ വാർത്താകുറിപ്പുകളായും ,വീഡിയോകൾ ആയും മാധ്യമങ്ങൾക്ക് നൽകും. കലക്ട്രേറ്റിലെ യോഗങ്ങൾക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment