ദോഹ : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി ഇന്ത്യന്‍ എംബസി പുതിയ പോര്‍ട്ടല്‍ തുടങ്ങി. നേരത്തെ ഗൂഗിള്‍ ഡാറ്റാ ഷീറ്റ് മുഖേന വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കിലും പലരുടെയും ഖത്തര്‍ ഐഡി, വിസ നമ്ബര്‍ ഉള്‍കൊണ്ടിട്ടില്ല. ഇതിനാല്‍ ഇവരുടെ യാത്രക്ക് തടസ്സമാവുന്ന അവസ്ഥയുണ്ടെന്നും അതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ സമര്‍പ്പിക്കാനും എംബസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലില്‍ വിജയകരമായി രജിസ്റ്റര്‍ ചെയ്താല്‍ ഇ -മെയില്‍ വഴി കണ്‍ഫര്‍മേഷനും ലഭിക്കും. നേരത്തെയുള്ള രജിസ്ട്രേഷനില്‍ കണ്ഫര്മേഷന് ലഭിച്ചിരുന്നില്ല. https://www.indianembassyqatar.gov.in/ എന്നതാണ് ലിങ്ക്
അതേസമയം തിരിച്ചുപോവുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നവരില്‍ അനര്‍ഹര്‍ കയറിക്കൂടുന്നു എന്ന പരാതി ഒഴിവാക്കാനായി എംബസി എട്ട് വിവിധ കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് തിരിച്ചു പോവുന്നവരുടെ മുന്‍ഗണനാ ക്രമ ലിസ്റ്റ് സുതാര്യമായി, ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനാണിത്. വിവിധ സംസ്ഥാനങ്ങള്‍ക്കായാണ് കമ്മറ്റികള്‍ രൂപീകരിച്ചത്. കേരളത്തിനും മാഹിക്കുമായുള്ള കമ്മറ്റി അംഗങ്ങള്‍ ഇവരാണ്.: കോ ഓര്‍ഡിനേറ്റര്‍: ക്യാപ്റ്റന്‍ കപില്‍ കൗഷിക്ക്,
അംഗങ്ങള്‍: കെ.എം. വര്‍ഗീസ്., അബ്ദുല്‍ അസീസ്, ഗോവിന്ദ്, കോയ കൊണ്ടോട്ടി, ബഷീര്‍ തുവാരിക്കല്‍.
[email protected] എന്ന മെയില്‍ വിലാസത്തില്‍ ഗര്‍ഭിണികള്‍, കടുത്ത രോഗികള്‍, മാനസിക പ്രശ്നം അനുഭവിക്കുന്നവര്‍ എന്നിവര്‍ വിവരങ്ങള്‍ അയക്കുക. ഇത്തരം ആളുകളുടെ കാര്യത്തില്‍ മേല്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചായിരിക്കും യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുക. നാട്ടിലേക്ക് അടിയന്തരമായി പോവേണ്ട ഇവര്‍ക്ക് കമ്മറ്റിയുമായി ബന്ധപ്പെടാം. എന്നാല്‍ ഇത് എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്ത് കണ്ഫര്മേഷന് ലഭിച്ചതിന് ശേഷമായിരിക്കണം.