കിളിമാനൂര്‍: മലയാളി കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറ രത്‌ന ഭവനില്‍ സുരേഷ് ബാബു (60) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നും പരിശോധനയില്‍ കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതായുമാണ് വിവരം ലഭിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്. കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ അവിടത്തന്നെ മൃതദേഹം സംസ്കരിച്ചു എന്നും ബന്ധുക്കള്‍ പറഞ്ഞു