തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. മദ്യത്തിന് പത്ത് മുതല്‍ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും.
നിലവില്‍ മദ്യത്തിന് വിവിധ സെസുകള്‍ അടക്കം വിലയുടെ 200 മുതല്‍ 210 വരെ ശതമാനമാണ് നികുതി ഈടാക്കുന്നത്. ബിയറിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും 10 മുതല്‍ 80 വരെ രൂപയുടെ വര്‍ധന വരാമെന്നാണു കണക്കാക്കുന്നത്.