ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവരിക നിയന്ത്രിതമായി

തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രിതമായി മാത്രമേ ആളുകളെ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ടമാണിത്. ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് വന്ന മൂന്ന് കേസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതിനുശേഷം വിവിധ രാജ്യങ്ങളില്‍നിന്ന് വന്നവരടക്കം അഞ്ഞൂറിനടുത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് മരിച്ചത്. മറ്റു നാടുകളിലേതിനെക്കാള്‍ കേരളത്തില്‍ മരണനിരക്ക് കുറവാണ്.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വരുന്നതിനാല്‍ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഗള്‍ഫില്‍നിന്ന് വന്നവരില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയും കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ പരമാവധി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിശോധനയും ക്വാറൈന്റനും നിര്‍ബന്ധമാണ്.
There are no comments at the moment, do you want to add one?
Write a comment