രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകൾ

May 12
05:50
2020
തിരുവനന്തപുരം :രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ആദ്യ ദിവസമായ ഇന്ന് പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. ഇന്നലെ വൈകീട്ട് നാല് മണി മുതൽ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഐആർസിടിസി വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കില്ല.
യാത്രക്കാർ ഒരു മണിക്കൂർ മുമ്പേ റെയിൽവേ സ്റ്റേഷനിലെത്തണമെന്നാണ് നിർദേശം. ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശനം നൽകുക. മാസ്‌ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായിരിക്കും. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല.
There are no comments at the moment, do you want to add one?
Write a comment