ഇളവുകൾ തിരിച്ചടിയായെന്നു വിലയിരുത്തൽ; ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു

May 12
06:17
2020
ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു രാജ്യത്തു കോവിഡ് കുതിക്കുന്നു. ഈ മാസം 15നു രാജ്യത്ത് 65,000 രോഗികളുണ്ടാകുമെന്നായിരുന്നു നിതി ആയോഗ് റിപ്പോർട്ടെങ്കിലും 4 ദിവസം ശേഷിക്കെ ഇന്നലെ രോഗികൾ 67,152 ആയി. ലോക്ഡൗൺ നിബന്ധനകളിലെ ഇളവുകളാണു രോഗികൾ വർധിക്കാൻ കാരണമെന്നു വിലയിരുത്തലുണ്ട്. ഇതേനിരക്കിൽ വർധിച്ചാൽ അടുത്ത 15 ദിവസംകൊണ്ട് ഒരു ലക്ഷം പുതിയ കേസുകൾ ഉണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
There are no comments at the moment, do you want to add one?
Write a comment