വന്ദേ ഭാരത് മിഷൻ രണ്ടാംഘട്ടം മെയ് 15 മുതൽ

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ മെയ് 15 നുശേഷം തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. കസാഖ്സ്ഥാന്, ഉസ്ബെകിസ്താന്‍, റഷ്യ, ജര്‍മനി, സ്പെയിന്, തായ്ലന്ഡ് എന്നീ രാജ്യങ്ങളിലുള്ളവരെ അടുത്താഴ്ചയോടെ മടക്കിക്കൊണ്ടു വരാനാണ് തീരുമാനം.
വന്ദേ ഭാരത് മിഷന്‍ എന്നാണ് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ രണ്ടാംഘട്ടം മേയ് 15 മുതല്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ മെയ് ഏഴു മുതല്‍ 15 വരെ 12 രാജ്യങ്ങളില്‍ കുടുങ്ങിയ 15,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ 64 വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഗള്‍ഫ് യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കും. ഒപ്പമുള്ളവരെ 14 ദിവസത്തെ ക്വാറന്‍റീനില്‍ പാര്‍പ്പിക്കുകയും ചെയ്യും.
There are no comments at the moment, do you want to add one?
Write a comment