മുംബൈ : മഹാരാഷ്ട്രയില്‍ 714 പൊലീസുദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 648 പേരാണ് ചികിത്സയിലുള്ളത്. 61 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
അതേസമയം, നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം തുടരുകയാണ്. വെള്ളിയാഴ്ച 1089 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000ഉം മരണസംഖ്യ 700വും കടന്നു.
മുംബൈയില്‍ മാത്രം 748 പേര്‍ക്കുകൂടിയാണ് രോഗം സ്ഥിരീകരിച്ചത്. മഹാനഗരത്തിലെ കോവിഡ് ബാധിതര്‍ 1,1967 ആയി. 25 പേര്‍ കൂടി മരിച്ചു മരണസംഖ്യ 462 ആയി ഉയര്‍ന്നു. അതേസമയം, ആശങ്കയുയര്‍ത്തുന്ന ധാരാവിയില്‍ വെള്ളിയാഴ്ച അഞ്ചുപേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,320 പുതിയ കൊറോണ പോസറ്റീവ് കേസുകളാണ്. ഇതോടെ രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.