പൊതുഗതാഗതം; മാറ്റങ്ങളുമായി ഗതാഗതവകുപ്പ്

ബസുകളില്‍ യാത്രാ കാര്‍ഡുകള്‍, സ്റ്റാന്‍ഡുകളില്‍ തെര്‍മല്‍ കാമറ, സ്റ്റോപ്പുകളില്‍ സാമൂഹ്യ അകലം; പൊതുഗതാഗത രംഗത്ത് മാറ്റങ്ങളുമായി ഗതാഗതവകുപ്പ്
തിരുവനന്തപുരം : പൊതു ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. സാമൂഹിക അകലം പാലിച്ചുള്ള യാത്ര രീതി പരിഗണയിലാണ്. യാത്രക്കാരുടെ എണ്ണം 10-15 ആയി ചുരുക്കും. ബസ് സ്റ്റേഷനുകളില്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിക്കും. ലോക്ക് ഡൗണിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പൊതു ഗതാഗതം തുടങ്ങുന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷമേ സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഗതാഗത മന്ത്രി സികെ ശശീന്ദ്രന്‍ വ്യക്തമാക്കി.
ഓഫിസ് സമയത്തെ തിരക്കു കുറയ്ക്കുകയെന്നാണ് വലിയ വെല്ലുവിളി. ഇതിനു ഓഫിസ് സമയത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാവരും ഒരേ സമയം ഓഫിസുകളില്‍ എത്തുന്ന രീതി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
യാത്രാക്കൂലിക്ക് കാര്‍ഡ് പേയ്‌മെന്റ് സംവിധാനമാണ് പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം. പണത്തിന്റെ നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. വണ്ടികളില്‍ കാഷ് ബോക്‌സുകള്‍ വയ്ക്കുന്നതും ആലോചിക്കുന്നുണ്ട്.
There are no comments at the moment, do you want to add one?
Write a comment