ഷാർജയിൽ നിന്ന് 200 ഓളം പേർ ഇന്ന് നാട്ടിലേക്ക്

ദുബായ് : വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് 200 ഓളം ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടും.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് 200 ഓളം ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്ന് ലഖ്‌നൗവിലേക്ക് പറക്കും. ഇന്ന് രാവിലെ 10 മണിയോടെ യാത്രക്കാര്‍ ഷാര്‍ജ വിമാനത്താവളത്തില്‍ എത്താന്‍ തുടങ്ങി.
ജോലി നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയിലായ 200 ഇന്ത്യന്‍ പ്രവാസികള്‍ വെള്ളിയാഴ്ച ചെന്നൈയിലേക്ക്മടങ്ങി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ രണ്ടാം ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ദുരിതത്തിലായ 360 ഓളം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചു. ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 37 ഗര്‍ഭിണികളും ചികിത്സാ രോഗികളായ 42 യാത്രക്കാരും ഈ വിമാനങ്ങളിലുണ്ടായിരുന്നു.
മെയ് 7 മുതലാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുന്ന ദൗത്യം ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചത്.
There are no comments at the moment, do you want to add one?
Write a comment