പ്രണയം നടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

May 09
08:17
2020
കൊല്ലം : പത്താംക്ലാസുകാരിയെ പ്രണയം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന്‍ പോലീസ് പിടിയില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. ഇയാള്‍ പെണ്‍കുട്ടിയുമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിലൂടെ സംഘടിപ്പിച്ച അര്‍ദ്ധ നഗ്‌ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment