Asian Metro News

കുവൈറ്റിൽ നിന്നും ആദ്യ വിമാനം നാളെ

 Breaking News

കുവൈറ്റിൽ നിന്നും ആദ്യ വിമാനം നാളെ

കുവൈറ്റിൽ നിന്നും ആദ്യ വിമാനം നാളെ
May 08
13:06 2020

കുവൈറ്റ് : ​കു​ടുങ്ങിക്കിടക്കുന്ന പ്രവാസിക​ള്‍ക്ക്​ തിരിച്ചുപോവാന്‍ കുവൈത്തില്‍നിന്ന്​ ആദ്യവിമാനം ശനിയാഴ്​ച പുറപ്പെടും. ശനിയാഴ്​ച രണ്ട്​ ​വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്​തിട്ടുണ്ട്​.

വെള്ളിയാഴ്​ച പോവേണ്ടിയിരുന്ന കുവൈറ്റ്​ -ഹൈദരാബാദ്​ എയര്‍ ഇന്ത്യ വിമാനം ശനിയാഴ്​ച രാവിലെ 11.45ന്​ കുവൈറ്റിൽനിന്ന്​ പുറപ്പെട്ട്​ വൈകീട്ട്​ 6.30ന്​ നാട്ടിലെത്തും. രണ്ടാമത്തെ വിമാനം ഉച്ചക്ക്​ 1.45ന്​ കുവൈറ്റിൽനിന്ന്​ ​കൊച്ചിയിലേക്ക്​ പുറപ്പെടും. 80 ദീനാറാണ്​ ടിക്കറ്റ്​ നിരക്ക്​.

എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്​ കുവൈറ്റ്​ സിറ്റിയിലെ എയര്‍ ഇന്ത്യ ഒാഫിസിലെത്തി ടിക്കറ്റ്​ സ്വന്തമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്​. നാലുമണിക്കൂര്‍ മുൻപ്​ വിമാനത്താവളത്തിലെത്തണമെന്നാണ്​ നിര്‍ദേശം. കുവൈത്തില്‍നിന്ന്​ നിശ്ചയിച്ച മറ്റു വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച്‌​ പുറപ്പെടും.

ഞായറാഴ്​ച ചെന്നൈയിലേക്കും ചൊവ്വാഴ്​ച അഹമ്മദാബാദിലേക്കും ബുധനാഴ്​ച കോഴിക്കോട്ടേക്കും ആണ്​ മറ്റുവിമാനങ്ങള്‍. ഓരോന്നിലും 200 യാത്രക്കാര്‍ വീതമാണ്​ ഉണ്ടാവുക. ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍, കുവൈത്തില്‍ ചികിത്സ ലഭ്യമല്ലെന്ന്​ സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ കഴിയുന്ന രോഗികള്‍ എന്നിവര്‍ക്ക്​ മുന്‍ഗണന നല്‍കിയാണ്​ യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്​.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment