അഞ്ചല്‍ : ആലഞ്ചേരി ജംഗ്ഷനിൽ വാഹന പരിശോധനക്കിടയില്‍ അമിത വേഗതിയിലെത്തിയ ജീപ്പ് നിര്‍ത്താതെ പോയതില്‍ പിന്‍തുടര്‍ന്ന് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തതിലുള്ള വിരോധം നിമിത്തം വാഹനത്തിന്‍റെ ഉടമ ഏരൂര്‍ സ്റ്റേഷനിലെത്തി ജി.എസ്.ഐ വാഹീദിനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ അഞ്ചല്‍ മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള നിലാവില്‍ സുരാജിനേയും മകന്‍ അഹമ്മദ് സുരാജിനേയും കസ്റ്റഡിയിലെടുത്തു. ഏരൂര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
