വാഹനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇനിയില്ല; മുഖ്യമന്ത്രി

May 05
12:30
2020
തിരുവനന്തപുരം : സംസ്ഥാനത്തു പുറത്തിറക്കാവുന്ന വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം നീക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ ഏഴുമുതൽ രാത്രി ഏഴു വരെ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു തടസമില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവുണ്ടാകില്ല. അവശ്യസർവീസുകൾക്കു മാത്രമാണ് കണ്ടെയ്ൻമെന്റ് സോണിൽ അനുമതിയുള്ളത്.
കേന്ദ്ര നിർദേശത്തിൽ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിനു നിർദേശം നൽകിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഈ ആശയക്കുഴപ്പമാണു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തീർപ്പാക്കിയത്.
There are no comments at the moment, do you want to add one?
Write a comment