ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൈനികരും സേനയില്‍ നിന്നും വിരമിച്ചവരുമാണ് ആര്‍മി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം പുറത്തുവരാനുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കാന്‍സര്‍ ചികിത്സക്കായി ഒങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇതുവരെ സൈനികാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ചിലാണ് ഇന്ത്യന്‍ ആര്‍മിയില്‍ ആദ്യ കോവിഡ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.