തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം സംസ്ഥാനത്ത് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു ലോട്ടറി വില്‍പ്പന മേയ് 18 മുതല്‍ പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ജൂണ്‍ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കുമെന്നും മന്ത്രി അറിയിച്ചു . ലോക്ക്ഡൗണ്‍ പ്രതിസന്ധി മൂലം എജന്‍സികള്‍ക്ക് ആദ്യ 100 ടിക്കറ്റുകള്‍ വായ്പയായി നല്‍കുമെന്നും ടിക്കറ്റ് വില്‍പ്പനയ്ക്ക് ശേഷം ഈ തുക തിരിച്ചുനല്കിയാല് മതിയാകുമെന്നും മന്ത്രി പറഞ്ഞു. വില്‍പ്പനക്കാര്‍ മാസ്കുകളും, കയ്യുറകളും ധരിക്കണം, കമ്മിഷന് തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി .
