സംസ്ഥാനത്ത് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകൾ വാഹന ഷോറൂമുകൾ, എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുമതി

May 04
13:02
2020
സംസ്ഥാനത്തെ വാഹന ഷോറൂമുകള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവയ്ക്ക് കണ്ടയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുവേണം പ്രവര്‍ത്തിക്കാന്‍. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കുന്നതിന് ചിലയിടങ്ങളില്‍ ആശയക്കുഴപ്പമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണെന്ന തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment