പത്തനംതിട്ട : ഇറ്റലി കുടുംബത്തിൽനിന്നു സമ്പർക്കത്തിലൂടെ കോവിഡ് പകർന്ന ചെറുകുളഞ്ഞി സ്വദേശി വീട്ടമ്മയുടെ 19-ാം പരിശോധനാ ഫലവും പോസിറ്റീവ്. കഴിഞ്ഞ 42 ദിവസമായി ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പം രോഗം ബാധിച്ച മകൾ രോഗം ഭേദമായി 4 ദിവസം മുൻപ് വീട്ടിലേക്കു മടങ്ങിയിരുന്നു. ഇവർക്കു രോഗം പിടിപെടാൻ കാരണമായ ഇറ്റലി കുടുംബവും ഇവരിൽനിന്നു പകർന്ന മറ്റെല്ലാവരും രോഗം ഭേദമായി വീട്ടിൽ തിരിച്ചെത്തി. വീട്ടമ്മയുടെ പരിശോധന പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ആവശ്യമെങ്കിൽ സംസ്ഥാന മെഡിക്കൽ ബോർഡിൽനിന്ന് ഉപദേശം സ്വീകരിക്കും. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ഇവർക്കു രോഗം ഭേദമാകാത്തത് ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കി.
രോഗിക്ക് ഇപ്പോൾ കാര്യമായ രോഗ ലക്ഷണങ്ങളില്ല. ഇവരിൽനിന്ന് രോഗം പകരാനും സാധ്യതയില്ല. ഇവരുടെ ചികിത്സ സംബന്ധിച്ചു കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ ബോർഡ് യോഗം ചേർന്നു വിശദമായ ചർച്ച നടത്തിയിരുന്നു. മരുന്നിന്റെ പുതിയ ഡോസ് ഇവർക്കു വീണ്ടും നൽകി. ഇതിന്റെ ഫലം കൂടി വരാൻ കാത്തിരിക്കുകയാണ് ഡോക്ടർമാർ. ഇതിലും ഫലം നെഗറ്റീവായില്ലെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാനാണ് ആലോചിക്കുന്നത്.