കൊച്ചി : മെട്രോ യാത്രയിൽ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിൽ. പാലക്കാട് സ്വാദേശിയായ രമേശ് രാമൻ (24 ) ആണ് അറസ്റ്റിലായത്.
പച്ചാളത്തെ കോൺവെന്റിൽനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് നടത്തിയ അനേഷണത്തിനൊടുവിലാണ് പീഡനകഥാ പുറത്തുവന്നത് .കഴിഞ്ഞവർഷം മെട്രോ യാത്രിയ്ക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ കതൃക്കടവിലെ ഫ്ലാറ്റിൽ കൊണ്ടുപോയി നിരവധിതവണ പീഡിപ്പിക്കുകയിയിരുന്നു.വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനം.
നാലുവയസുള്ളപ്പോൾ പോലീസ് പള്ളുരുത്തി ഡോൺബോസ്കോ ഓർഫനേജിൽ എത്തിച്ച ഇയാൾ 18 വയസ്സ് ആയതോടെ അവിടെനിന്ന് ഇറങ്ങി ഹോട്ടൽജോലി ചെയ്തുവരികയായിരുന്നു.പ്രതിക്കെതിരെ അരൂർ ,പാലക്കാട് കൊല്ലങ്കോട് സ്റ്റേഷനുകളിൽ മയക്കുമരുന്നു കേസുകളിൽ നിലവിലുണ്ട്.
നോർത്ത് എസ് എച്ച് ഒ സിബി ടോം എ എസ് ഐ മാരായ ശ്രീകുമാർ,വിനോദ് കൃഷ്ണ,റോയ്മോൻ ,സി പി ഓ സിനീഷ്,വനിതാ സി പി ഓ വിദ്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.