Asian Metro News

കാലിത്തീറ്റ വില: ക്ഷീരകർഷകർ പ്രതിസന്ധിയിൽ

 Breaking News

കാലിത്തീറ്റ വില: ക്ഷീരകർഷകർ പ്രതിസന്ധിയിൽ

കാലിത്തീറ്റ വില: ക്ഷീരകർഷകർ പ്രതിസന്ധിയിൽ
November 05
14:19 2019

കാലിത്തീറ്റ അടിക്കടിയുണ്ടാകുന്ന വില വർധനവ് ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഗോതമ്പു പൊടിയ്ക്കും , പരുത്തിപ്പിണാക്കിനും  വില കൂടി. ഒരോ ആഴ്ചതോറും കാലത്തീറ്റയ്ക്ക് 50 രൂപ വരെ കൂടുന്നുണ്ട്. വർഷത്തിൽ ഒരു ചാക്കിന് 500 രൂപ കൂടുന്നു. വൈക്കോലിന് തീവില ആണ്.  ഒരു തിരിക്ക് 25 രൂപ വരെയാണ്. കേരളത്തിൽ കൃഷി കുറഞ്ഞതോടെ അന്ധ്രയിൽ നിന്നും തമിഴ്നാടു നിന്നാണ് വൈക്കോൽ വരുന്നത്. അവിടെ കൃഷി നശിച്ചതാണ് വില കൂടാൻ കാരണം.

ഒരു വീട്ടിലെ മുഴുവൻ ആളുകളുടെ പരിചരണത്തിൽ മാത്രമേ കാലികൃഷി ലാഭമാകു. സെമിനാറുകളും, പ്രദർശനങ്ങളും മൊക്കെ നടത്തുന്നുണ്ടെങ്കിലും കർഷകരുടെ യഥാർത്ഥ പ്രതിസന്ധി സർക്കാരിന് മനസ്സിലാകുന്നില്ല. പാൽ വില വർധിച്ചപ്പോൾ ക്ഷീരകർഷകന് 3.35, 16 പൈസാ ക്ഷീരസംഘങ്ങൾക്കും, 32 പൈസാ ഏജൻറുമാർക്കും 3 പൈസാ ക്ഷീരകർഷക ക്ഷേമനിധി ,10 പൈസാ മേഖലാ യുണിറ്റുകൾക്കും ഒരു പൈസാ പ്ലാസ്റ്റിക്ക് നിർമ്മാർജനത്തിനും, 3 പൈസാ കാലീത്തീറ്റ വില നിയന്ത്രണത്തിനും ഉപയോഗിക്കും.

ശരാശരി കുടിപ്പട കളിൽ ഒരു നാഴിയുരി പാലിന് 16 രൂപയുണ്ട്. 4 X 16 = 64 രൂപ വരെ പാലിന് വിലയുണ്ട്. ക്ഷീരസംഘങ്ങളിൽ Rs 40 രൂപ മുതൽ ആണ് വില. കന്നുകുട്ടി പരിപാലനത്തിന് പകുതി വിലയ്ക്കാണ് ഫീഡ് നൽകുന്നത്.

ക്ഷീരമേഖല ലാഭമാകാൻ കർഷകർ നിർബന്ധമായി ക്ഷീരസംഘങ്ങളിൽ പാൽ അളക്കണം. പാൽ അളക്കുന്നവർ സബ്സിഡി നിരക്കിൽ കാലീത്തീറ്റ സ്ഥിരമായി വിതരണം ചെയ്യണം. ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്നവർക്ക് ഒരു ലിറ്റർ പാലിന് നാല് രുപ വരെ സബ്സിഡി അക്കൗണ്ടിൽ വരും. പ്രതിവർഷം Rട – 40000 രൂപ വരെ കിട്ടും.

കാലിത്തൊഴുത്ത് നവീകരണം, പശുവിനെ വാങ്ങാൻ സബ്സിഡി, തീറ്റപ്പുൽകൃഷി, കറവയന്ത്രം ,ഇൻഷുറൻസ്, ക്ഷേമ പെൻഷൻ, വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം മരണാനന്തര സഹായം, വിവാഹ സഹായം തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലിറ്റർ പാൽ അളക്കുന്ന പശുവിന്റെ ചിലവ് 800 രൂപയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിന്നാണ് വരുന്നത്.

പുതിയ തലമുറയെ പശുവളർത്തൽ ബോധവൽക്കരണവും നടത്തണം. കേരളത്തിനു പുറത്ത് നിന്ന് വരുന്ന പാൽ മായമാണ്. ക്ഷീരസംഘങ്ങളിൽ നിന്ന് കിട്ടുന്ന പാൽ ഫ്രഷ് ആണ്. കർഷകർ മായം ചേർത്താൽ വെള്ളം മാത്രമേ ഒഴിക്കു. അതു ടെസ്റ്റ് ചെയ്യാനും ഉപകരണങ്ങൾ ഉണ്ട്, കാലികൾക്ക് കൊടുക്കുന്ന മരുന്നിനും വില കൂടുതലാണ്. ഗർഭ പരിചരണം, രോഗ നിർണ്ണയം, രാത്രി കാലങ്ങളിൽ സഞ്ചരിക്കുന്ന മൊബൈയിൽ ക്ലിനിക്ക് എന്നീ സംവിധാനങ്ങൾ ഉണ്ട്. മൃഗാശുപത്രി തോറും ന്യായവില മെഡിക്കൽ സ്‌റ്റോറും തുടങ്ങിയാൽ ക്ഷീരമേഖല ലാഭമാക്കാം.

വാർത്ത : സജീചേരൂർ, കൊട്ടാരക്കര

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment