നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് ക്യാമ്പിന് തുടക്കമായി

കൊട്ടാരക്കര: ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഐടി@ സ്കൂൾ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഗ്രാഫിക് ഡിസൈനിങ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിങ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, അനിമേഷൻ എന്നീ പഠനമേഖലകളിലാണ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. ക്യാമ്പിന്റെ ഭാഗമായി ഫീൽഡ് വിസിറ്റും ഇൻഡസ്ട്രിയൽ വിസിറ്റും അംഗങ്ങൾ നടത്തും .സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും ക്ലാസ് സജ്ജീകരണവും അംഗങ്ങൾ ഉറപ്പാക്കും .
മുൻ ജില്ലാ കോർഡിനേറ്റർ ഉല്ലാസ്കുമാർ വീഡിയോ കോൺഫെറെൻസിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് സിന്ധു.എസ്. നായർ അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ കെ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി .കൈറ്റ് മാസ്റ്റർ ഷിനു .വി . രാജ് .കൈറ്റ് മിസ്ട്രസ് അമ്പിളി കെ. എസ്, ദീപു അർ .എസ്, ഷൈൻ .എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
There are no comments at the moment, do you want to add one?
Write a comment