പത്തനംതിട്ട: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന രണ്ടു പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിതീകരിച്ചു. രോഗ ബാധിതരുമായി അടുത്തിടപഴകിയവരുടെ പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്.
നിരീക്ഷണത്തിലുള്ള 12 പേരുടെ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്തുവരാനുണ്ട്. ബുധനാഴ്ച 10 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.
പത്തനംതിട്ടയില്‍ 27 പേര് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ അഞ്ച് പേര് ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരില്‍ രണ്ടാമത് നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു. നിലവില്‍ 969 പേര് വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.