കുണ്ടറ: സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയ കേസിൽ കുണ്ടറ മുളവന കട്ടകശ്ശേരി വിജേഷ് ഭവനിൽ വിജയരാജൻ 52 ആണ് കുണ്ടറ പോലീസിൻറെ പിടിയിലായത്. കട്ടകശ്ശേരി ജംഗ്ഷനിൽ പ്രതി നടത്തുന്ന തട്ടുകടയുടെ മറവിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കച്ചവടം നടത്തിവന്നിരുന്നത്. ഇയാളുടെ കടയില്‍ നിന്നും വിൽപനക്കായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളും പോലീസ് കണ്ടെടുത്തു. കുണ്ടറ ജി എസ് ഐ ഷാജഹാൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
