പെരുംകുളം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ചു കൊണ്ട് പോയി ലൈംഗിക പീഡനം നടത്തിയ ചിറയിൻകീഴ് കരവാരം ലക്ഷം വീട്ടിൽ സജൻ(26 ) പിടിയിലായി. വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമായ ഇയാളെ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റ്റി. എസ്. ശിവപ്രകാശ് , എസ് . ഐ രാജീവ് , എസ്. സി. പി. ഒ അനിൽ കുമാർ , സി. പി. ഒ അജിത്ത് കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
