പുനലൂർ : ഒളിവിലായിരുന്ന നിരവധി കഞ്ചാവ് കേസിലെ പ്രതി ഉസ്ലാപെട്ടി സ്വദേശിയായ അയ്യങ്കാളനെ (53) പുനലൂർ റെയിൽവേ എസ്. ഐ.എൻ. സുനീഷിന്റെ നേത്രത്വത്തിലുള്ള റെയിൽവേ പോലീസ് സംഘം ഉസ്ലാപെട്ടിയിൽ നിന്ന് പിടികൂടി. കോടതിയിൽ നിരവധി കഞ്ചാവ് കേസിൽ ജാമ്യം എടുത്ത് ഒളിവിൽ കഴിയവേ കേരള തമിഴ്നാട് ആന്ധ്ര എന്നിവിടങ്ങളിൽ കഞ്ചാവ് കച്ചവടം നടത്തി വരവെയാണ് പിടിയിലായത്. കോടതിയിൽ ജാമ്യം നിന്നവർക്ക് പിഴയടക്കാൻ നോട്ടീസ് അയച്ചതിനെ തുടർന്ന് പ്രതിക്ക് വേണ്ടി പുനലൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.പുനലൂർ റെയിൽവേ സീനിയർ സിവിൽ പോലീസ് ഓഫീസർ രവിചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ സവിൻ എന്നിവർ ഉൾപ്പെട്ട സംഘം അയ്യങ്കാളനെ പുലർച്ചെ രണ്ട് മണിയ്ക്ക് ഉസ്ലാംപെട്ടിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
