കൊട്ടാരക്കര : വയക്കൽ സ്വദേശിനിയായ പിന്നോക്ക വികസന കോർപറേഷൻ ജീവനക്കാരിയുടെ രണ്ട് പവൻ വരുന്ന മാല സ്കൂട്ടറിൽ എത്തിയവർ കവർന്നു. പിന്നോക്ക വികസന കോർപ്പറേഷന്റെ കൊല്ലത്തെ ഓഫിസിൽ ജോലിക്ക് ശേഷം വീട്ടിലേക്കു പോകവേ വൈകിട്ട് 6.40 ഓടെ വയയ്ക്കൽ ഗീതു ഭവനിൽ നീതുവിന്റെ
വയയ്ക്കൽ ഉമ്മന്നൂർ റോഡിൽ റേഷൻകട ഭാഗത്തു വച്ചു എതിർ ദിശയിൽ വന്ന സ്കൂട്ടറിന്റെ പുറകിൽ യാത്ര ചെയ്തിരുന്ന ആൾ യുവതിയുടെ കഴുത്തിൽ പിടിച്ചു രണ്ടു പവൻ വരുന്ന മാല പൊട്ടിച്ചു സ്കൂട്ടറിൽ കയറി രക്ഷപെടുകയായിരുന്നു. മഴമൂലം ഈ ഭാഗത്തു കറന്റ് ഇല്ലായിരുന്നു. സ്കൂട്ടറിൽ വന്നവർ ഹെൽമെറ്റ് ധരിച്ചു തൂവാല കൊണ്ട് മുഖം മൂടിയിരുന്നു. കൊട്ടാരക്കര പോലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്
