Asian Metro News

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

 Breaking News

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

മുഖ്യമന്ത്രി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
April 05
10:33 2023

മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശം പകർന്നു നടന്ന ചടങ്ങിൽ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പത്നി കമലയും ചേർന്നു വിരുന്നിലേക്കു വിശിഷ്ടാതിഥികളെ സ്വീകരിച്ചു.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ , മന്ത്രിമാരായ കെ. രാജൻ,പി രാജീവ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ,അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, പി.എ. മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ,മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരായ എം വി ഗോവിന്ദൻ മാസ്റ്റർ, പി.കെ. കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രൻ, ഇ പി ജയരാജൻ, ഒ രാജഗോപാൽ, പ്രൊഫ. കെ വി തോമസ്,ഡോ.എം കെ മുനീർ , പന്ന്യൻ രവീന്ദ്രൻ ,പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ഇബ്രാഹിമുൽ ഖലീൽ അൽ ബുഹാരി, വി. പി. ഷുഹൈബ് മൗലവി, മുഹമ്മദ് ഫൈസി, ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, സ്വാമി സന്ദീപാനന്ദ ഗിരി, ബിഷപ് ബർണബാസ്, എ. സെയ്ഫുദ്ദീൻ ഹാജി, ബിഷപ്പ് റോയ്സ് മനോജ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഡോ. ഹുസൈൻ മടവൂർ,  വെള്ളാപ്പള്ളി നടേശൻ, സംസ്ഥാന  ആസൂത്രണ  ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ  രാമചന്ദ്രൻ ,മനോജ് കുമാർ, വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി, യുവജന കമ്മീഷൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോം വ്യാവസായിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment