കൊട്ടാരക്കര : ലിംഗ സമത്വം വാക്കുകളിലല്ല പ്രവർത്തികളിലൂടെ സമൂഹത്തിൽ നടപ്പിലാക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണം വിജയത്തിലെത്തുന്നതും ലിംഗ സമത്വം പൂർത്തീകരണത്തിൽ എത്തുന്നതും എന്ന് മഹാത്മയുടെ ലോക വനിതാദിന ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോക്ടർ സുമൻ അലക്സാണ്ടർ സംസാരിക്കുകയായിരുന്നു. സ്ത്രീ ഇല്ലാത്ത ഒരു ലോകവും ഉണ്ടാകില്ല സ്ത്രീ അബല അല്ല പ്രബല ആണെന്നും ഡോ സുമൻ അലക്സാണ്ടർ പറഞ്ഞു. സ്ത്രീ സമത്വം ആദ്യം നമ്മുടെ വീടുകളിൽ നിന്ന് തുടങ്ങേണ്ടതാണെന്നും ഉദ്ഘാടക പറഞ്ഞു. മഹാത്മയുടെ മഹിളാശ്രീയാണ് വനിതാദിനം സംഘടിപ്പിച്ചത്. യോഗത്തിൽ പ്രതിഭകളായ വനിതകളെ ഡോ വത്സലമ്മ ആദരിച്ചു.. കഥകളിയുടെ പ്രശസ്ത കലാകാരി കൊട്ടാരക്കര ഭദ്രയെയും അമേരിക്കൻ ഹാർഡ് ഫൗണ്ടേഷൻ അവാർഡ് ലഭിച്ച ഡോക്ടർ ജയലക്ഷ്മിയെയും, എഴുകോണിൽ പാറകുളത്തിൽ വീണ രണ്ട് കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സന്ധ്യ എന്നിവരെയും യോഗത്തിൽ ആദരിച്ചു. നെല്ലിക്കുന്നം സുലോചന അധ്യക്ഷത വഹിച്ചു. ജലജ ശ്രീകുമാർ, രേഖ ഉല്ലാസ്, അഡ്വ. ലക്ഷ്മി അജിത്ത്, ശ്രീലക്ഷ്മി, ജെസ്സി ജോസ്, ഷൈനി, എന്നിവർ യോഗത്തിൽ സംസാരിച്ചു.
