കൊട്ടാരക്കര : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി സമാധാനത്തിന്റെ പ്രവാചകൻ ആയിരുന്നു അതുകൊണ്ടാണ് ലോകം ഇന്നും അദ്ദേഹത്തേയും അദ്ദേഹത്തിന്റെ സന്ദേശങ്ങളേയും ബഹുമാനിക്കുന്നതെന്ന് ചലച്ചിത്ര സംഗീത സംവിധായകൻ ഡോ.മണക്കാല ഗോപാല കൃഷ്ണൻ പറഞ്ഞു. ലോക രാജ്യങ്ങൾക്ക് അനുകരിക്കാൻ പറ്റുന്ന ഒരു പാഠ പുസ്തകമായി ഗാന്ധിജി ഇന്നും ജീവിക്കുന്നു എന്നത് തന്നെ ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 75-മത് രക്ത സാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മഹാത്മാ ട്രസ്റ്റ് & റിസർച്ച് ലൈബ്രറി നടത്തിയ സർവ്വ മത പ്രാർത്ഥനയും അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ ഗാന്ധിജിയെ കുറിച്ച് എഴുതിയ കവിതകൾ ശാസ്ത്രീയ സംഗീതത്തിൽ ചിട്ടപ്പെടുത്തി സബർമതി ആശ്രമത്തിൽ വരെ അവതരിപ്പിച്ച ഗാനങ്ങൾ ഡോ.മണക്കാല ഗോപാലകൃഷ്ണൻ യോഗത്തിൽ ആലപിച്ചു.
മഹാത്മാ പ്രസിഡന്റ് പി.ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സമൂഹ പ്രാർത്ഥനയ്ക്ക് റവ.ഫാദർ അലക്സ്.പി.സക്കറിയ,ജനാബ് സുബൈർ മുസലിയാർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ അഡ്വ.ബ്രിജിഷ് എബ്രഹാം, കെ .ജി.അലക്സ്,വി.ഫിലിപ്പ്, ജോളി പി വർഗീസ്, നെല്ലിക്കുന്നം സുലോചന, സുരേന്ദ്രൻ നായർ, കെ.ജി.റോയി,കോശി കെ ജോൺ, ജോർജ്ജ് പണിക്കർ,രാജേന്ദ്രൻ നായർ, അഡ്വ.ലക്ഷ്മി അജിത്ത്, രേഖ ഉല്ലാസ്, എസ്.എ.കരീം, ശ്രീ ലക്ഷ്മി, ഹരി വെണ്ടാർ,ശ്യം കുമാർ, പി .ഉണ്ണി,ഉണ്ണികൃഷ്ണൻ നായർ.ജി, റൂബി കടലാവിള, പൂവറ്റൂർ സുരേന്ദ്രൻ, ഷൈനി, ജോൺസൺ, കണ്ണാട്ട് രവി, വേണു അവണൂർ, സുനിൽ പള്ളിക്കൽ, തോമസ് കടലാവിള എന്നിവർ സംസാരിച്ചു.
