തിരുവനന്തപുരം: ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വ്യാപക റെയ്ഡും അറസ്റ്റും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത എന്നിവിടങ്ങളില്‍ അക്രമം നടത്തുകയും സുപ്രീംകോടതി വിധി അട്ടിമറിച്ചു യുവതികളെ തടയാന്‍ ശ്രമിക്കുകയും ചെയ്ത 2,061 പേരെ വിവിധ ജില്ലകളില്‍നിന്നായി ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. 452 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. 1,500 പേരെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസം 1407 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
