കിഴക്കേ കല്ലട പോലീസ് സ്റ്റേഷൻ പരിധിയിൽ നാളുകളായി വിദേശ മദ്യം ചില്ലറ വില്പന നടത്തി വന്ന ബംഗ്ലാം ചെരുവ് മുനമ്പത്ത് വീട്ടിൽ ശൈലജൻ(51) ആണ് പിടിയിലായത്. വളരെ നാളുകളായി വിദേശ മദ്യം ചില്ലറ വിൽപ്പനയിൽ സജീവമായിരുന്നു. ഇയാളെ കിഴക്കേക്കല്ലട പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ സഹോദരൻ നടത്തുന്ന ടൂവീലർ വർക്ക് ഷോപ്പിന് സമീപം ഇടവഴിയിൽ വച്ചായിരുന്നു പിടിയിലായത്. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ സുധീഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ ശ്രീ അനീഷ് ബി, എസ്.ഐമാരായ ഷാജഹാൻ, ജോൺസൺ, ബിന്ദുലാൽ സി പി ഒ മാരായ വിനേഷ് , മനു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
