നെടുവത്തൂർ : നെടുവത്തൂർ പിണറ്റിൻമൂട് വേലംകോണം ഭാഗത്തെ വീടുകൾക്കും റോഡിലൂടെയും കക്കൂസ് മാലിന്യം ഒഴുകുന്നതായി പരാതി . ഒരു മാസമായി മലിനജലം ഒഴുകുന്നത് സംബന്ധിച്ചു വിവിധയിടങ്ങളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പരിസരവാസികളായ വീട്ടുകാർ പറയുന്നത് . പിണറ്റിൻമൂട് , നീലേശ്വരം വാർഡുകളിലെ നാടല്ലൂർ – മുക്കോണിമുക്ക് റോഡ് കടന്നുപോകുന്ന പാലവിള പുത്തൻ വീട്ടിൽ പ്രഭാകരൻപിള്ള , ശില്പാലയത്തിൽ സുനിൽകുമാർ എന്നിവരുടെ പരിസരത്തു കൂടിയാണ് അയല്പക്കത്തെ വീട്ടിൽ നിന്നുംവരുന്നുവെന്നു കരുതുന്ന മലിനജലം ഒഴുകി നടക്കുന്നത് . കുട്ടികളും രോഗബാധിതരായ ആൾ ക്കാർ താമസിക്കുന്ന വീടുകൾക്കാണ് ഈ ദുരിതം നേരിടേണ്ടി വന്നിരിക്കുന്നതു . മലിനജലത്തിൽ ഈച്ച പറ്റിയും ദുർഗന്ധം വമിക്കുന്ന രീതിയിലാണ് . ആഹാരം പോലും കഴിക്കാനാവുന്നില്ലെന്നും കുട്ടികളെ പുറത്തിറക്കാൻ സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.ഇത് സംബന്ധിച്ചു ഇരു വാർഡ് മെമ്പർമാരായ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ്റ് ,വൈസ് പ്രസിഡൻറ്റ് എന്നിവരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു പരിസരവാസികൾ ആരോപിക്കുന്നു . ജനവാസമേഖലയിൽ മലിനജലം ഒഴുകുന്നത് സംബന്ധിച്ചു ജില്ലാ കള ക്ടർ , നെടുവത്തൂർ പഞ്ചായത്ത് , ആരോഗ്യകേന്ദ്രം ,തഹസിൽദാർ എന്നിവർക്ക് പരാതി നൽകി മലിനജലമൊഴുക്ക് തടയുമെന്നു കരുതി കാത്തിരിക്കുകയാണ് ഇവർ.
