FCDP യുടെ കീഴിലുള്ള ഡോൺ ബോസ്കോ യൂത്ത് ഫോറം,കൊല്ലം കോർപറേഷനും,റൊട്ടറി ക്ലബ് ഓഫ് തങ്കശ്ശേരിയുമായി ചേർന്ന് സെപ്റ്റംബർ 18ന് വൈകിട്ട് 4:30 ന് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. ലോക ഓസോൺ ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. FCDP ചെയർപേഴ്സൺ ഡോ. സിന്ധാ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം മുഖ്യാഥിതിയായി. ആദ്യമായി, ഇങ്ങനെ ഒരാശയം മുന്നോട്ടു വെച്ച് അത് നടപ്പിലാക്കിയതിന്, FCDP യെയും, ഡോൺ ബോസ്കോ യൂത്ത് ഫോറം അംഗങ്ങളെയും അനുമോദിച്ചു കൊണ്ടാണ് ഡോ. ചിന്താ ജെറോം സദസ്സിനെ അഭിസംബോധന ചെയ്തത്. ലോകത്തെ മുഴുവൻ തന്റെ ഉറച്ച ശബ്ദത്തിൽ ചോദ്യം ചെയ്ത ഗ്രേറ്റ ട്യുൻബെർഗ് എന്ന പതിനാറു വയസുകാരിയുടെ പരിസ്ഥിതിക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചും, അതിന്റെ ചുവട് പിടിച്ച് ലോകമെമ്പാടും വളർന്നു വന്ന ‘ഫ്രൈഡേ ഫോർ ഫ്യുച്ചർ’ എന്ന പ്രസ്ഥാനത്തെക്കുറിച്ചും ഡോ. ചിന്ത ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. “ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടാൻ ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണ് “- ഡോ. ചിന്താ ജെറോം കൂട്ടിചേർത്തു. FCDP ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ,പള്ളിത്തോട്ടം കൗൺസിലർ ശ്രീ. ടോമി നെപോളിയൻ, ഉദയമാർത്താണ്ടപുരം കൗൺസിലർ ശ്രീ. സജീവ് സോമൻ, റോട്ടറി ക്ലബ് തങ്കശ്ശേരി ഭാരവാഹികളായ ശ്രീ. വിപിൻ കുമാർ,(പ്രസിഡന്റ്), ശ്രീ. അമ്പിളി. എസ് (അസി.ഗവർണർ ), ശ്രീ. ജോർജി ഫിലിപ്പ് (സെക്രട്ടറി ) എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബാഗുകളും, അതിനുവേണ്ടുന്ന മറ്റ് നിർദ്ദേശങ്ങളും ശ്രീമതി. ശാലിനി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ) യൂത്ത് ഫോറം അംഗങ്ങൾക്ക് നൽകി.

