Asian Metro News

ഡോൺ ബോസ്കോ യൂത്ത് ഫോറം ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

 Breaking News
  • കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്, എ​ൻ95 മാ​സ്ക് നിർബന്ധമെന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ ആ​ദ്യം ത​ന്നെ അ​തി തീ​വ്ര​വ്യാ​പ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ൽ​ക്ക​ണം. മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ൽ സ്ഥി​തി വ​ഷ​ളാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​ഘ​ട്ടം അ​തി​പ്ര​ധാ​ന​മാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​വും...
  • ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പ് ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമ പ്രദേശങ്ങളിൽ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളിലാണ് മുന്നറിയിപ്പ്. അടുത്തിടെ കാണുന്ന രോഗ വ്യാപനത്തിലെ കുറവ് അവസാനമല്ലെന്നും അതിവേഗം കേസുകള്‍ വര്‍ധിച്ച്‌ വേഗത്തില്‍ തന്നെ കുറയുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ...
  • കുട്ടികൾക്ക് സ്‌കൂളുകളിൽ ഇന്നു മുതൽ വാക്‌സിൻ നൽകും സംസ്ഥാനത്തെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഇന്നു മുതൽ വാക്‌സിൻ നൽകും. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്‌സിനാണ് നൽകുന്നത്. 967 സ്‌കൂളുകൾ ഇതിനായി സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അർഹരായ കുട്ടികളിൽ 51 ശമതാമനം പേർ...
  • സംസ്ഥാനത്ത് ഗുരുതര കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു. ഓക്‌സിജൻ കിടക്കകളും ഐ.സി.യു ബെഡുകളും വെന്റിലേറ്റർ സൗകര്യവും വേണ്ട രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞ ആഴ്ചയേക്കാൾ വെന്റിലേറ്റർ വേണ്ട രോഗികളുടെ എണ്ണത്തിൽ പത്ത് ശതമാനമാണ് വർധന. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം...
  • തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ...

ഡോൺ ബോസ്കോ യൂത്ത് ഫോറം ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

September 19
20:07 2021

FCDP യുടെ കീഴിലുള്ള ഡോൺ ബോസ്കോ യൂത്ത് ഫോറം,കൊല്ലം കോർപറേഷനും,റൊട്ടറി ക്ലബ്‌ ഓഫ് തങ്കശ്ശേരിയുമായി ചേർന്ന് സെപ്റ്റംബർ 18ന് വൈകിട്ട് 4:30 ന് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. ലോക ഓസോൺ ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതി മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. FCDP ചെയർപേഴ്സൺ ഡോ. സിന്ധാ മെൻഡസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോം മുഖ്യാഥിതിയായി. ആദ്യമായി, ഇങ്ങനെ ഒരാശയം മുന്നോട്ടു വെച്ച് അത് നടപ്പിലാക്കിയതിന്, FCDP യെയും, ഡോൺ ബോസ്കോ യൂത്ത് ഫോറം അംഗങ്ങളെയും അനുമോദിച്ചു കൊണ്ടാണ് ഡോ. ചിന്താ ജെറോം സദസ്സിനെ അഭിസംബോധന ചെയ്തത്. ലോകത്തെ മുഴുവൻ തന്റെ ഉറച്ച ശബ്ദത്തിൽ ചോദ്യം ചെയ്ത ഗ്രേറ്റ ട്യുൻബെർഗ് എന്ന പതിനാറു വയസുകാരിയുടെ പരിസ്ഥിതിക്കു വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടത്തെക്കുറിച്ചും, അതിന്റെ ചുവട് പിടിച്ച് ലോകമെമ്പാടും വളർന്നു വന്ന ‘ഫ്രൈഡേ ഫോർ ഫ്യുച്ചർ’ എന്ന പ്രസ്ഥാനത്തെക്കുറിച്ചും ഡോ. ചിന്ത ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. “ഏറി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടാൻ ഇത്തരത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണ് “- ഡോ. ചിന്താ ജെറോം കൂട്ടിചേർത്തു. FCDP ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ,പള്ളിത്തോട്ടം കൗൺസിലർ ശ്രീ. ടോമി നെപോളിയൻ, ഉദയമാർത്താണ്ടപുരം കൗൺസിലർ ശ്രീ. സജീവ് സോമൻ, റോട്ടറി ക്ലബ്‌ തങ്കശ്ശേരി ഭാരവാഹികളായ ശ്രീ. വിപിൻ കുമാർ,(പ്രസിഡന്റ്‌), ശ്രീ. അമ്പിളി. എസ് (അസി.ഗവർണർ ), ശ്രീ. ജോർജി ഫിലിപ്പ് (സെക്രട്ടറി ) എന്നിവരും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ബാഗുകളും, അതിനുവേണ്ടുന്ന മറ്റ് നിർദ്ദേശങ്ങളും ശ്രീമതി. ശാലിനി (ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ) യൂത്ത് ഫോറം അംഗങ്ങൾക്ക് നൽകി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment