ഇന്ന് ലോക തേനീച്ച ദിനം തേനീച്ചവളര്‍ത്തലിന്റെ തുടക്കക്കാരനായ ആന്റോണ്‍ ജാന്‍ഷ 1734 മെയ് 20
ന് ജനിച്ചതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ ദിനം ആച്ചരിച്ച് വരുന്നത്. 2018 മെയ് 20 നാണ് ആദ്യമായി തേനീച്ച ദിനം ആഘോഷിച്ചത്. തേനിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം….
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചൊരു പ്രതിവിധിയാണ് തേന്‍. ഇത് ശരീരത്തിലെ
അലര്‍ജികളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അലര്‍ജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് ആണ് തേന്‍. മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാനും പൊള്ളലേറ്റാലുമൊക്കെ ഇത് പുരട്ടാം.
ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ സ്വാഭാവിക ആന്റി
ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും തേനില്‍
അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ തേന്‍ കഴിക്കുന്നത് ഗുണം ചെയ്യും.
തേന്‍ ഒരു പ്രകൃതിദത്ത എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്.
തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം ഊര്‍ജ്ജം നല്കുന്നു.തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെവൈറ്റമിനുകള് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
തേന്‍ ഒരു പ്രകൃതിദത്ത എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം
ഊര്‍ജ്ജം നല്കുന്നു. തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
