Asian Metro News

കൊറോണ; ചൈനയിൽ നടത്തിയ പരിശോധനകൾ പരിഹാസ്യം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കൊറോണ; ചൈനയിൽ നടത്തിയ പരിശോധനകൾ പരിഹാസ്യം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം

കൊറോണ; ചൈനയിൽ നടത്തിയ പരിശോധനകൾ പരിഹാസ്യം; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശാസ്ത്രലോകം
May 20
15:06 2021

ജനീവ: ലോകരോഗ്യസംഘടനയ്ക്ക് കൊറോണ വ്യാപന വിഷയത്തില്‍ വീണ്ടും സംശയം. ചൈനയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഭൂരിപക്ഷം ശാസ്ത്രലോകവും നിരന്തരം ആവര്‍ത്തിക്കുന്നതിനിടയിലാണ് വീണ്ടും അന്വേഷണമാകാമെന്ന നയത്തിലേക്ക് തിരികെ എത്തുന്നത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ലോര്‍ഡ് റിഡ്ലേയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടോളം വൈറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ലോകാരോഗ്യസംഘടനയ്ക്കെതിരെ കടുത്ത അതൃപ്തിയും ഞെട്ടലും രേഖപ്പെടുത്തിയത്. ആദ്യ അന്വേഷണം തെറ്റാണെന്ന് ഇപ്പോള്‍ ലോകാരോഗ്യസംഘടന സമ്മതിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചൈനയിലെ വുഹാനിലടക്കം ലോകാരോഗ്യസംഘടന പരിശോധനാ നടത്തിയിരുന്നു. ഫലം അന്തിമമാണെന്നും വവ്വാലുകള്‍ പോലുള്ള സസ്തനികളില്‍ നിന്നുമാണ് കൊറോണയുണ്ടായതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ലോകാരോഗ്യസംഘടനയുടെ വാദം അന്നേതന്നെ ശാസ്ത്രലോകത്തിന്‍റെ കടുത്ത എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. പന്ത്രണ്ട് ലോകരാജ്യങ്ങളിലെ വൈറോളജി കേന്ദ്രങ്ങള്‍ ചൈനയെ ഇന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ മലക്കംമറിച്ചില്‍.
“ചൈനയില്‍ ലോകാരോഗ്യസംഘടന നടത്തിയെന്ന് പറയുന്ന പരിശോധനകള്‍ പരിഹാസ്യമാണ്. ഒരു പ്രധാന സാമ്പിളുകളും ശേഖരിക്കാന്‍ ചൈന അവസരം നല്‍കിയില്ല. വുഹാനിലെ യാഥാര്‍ത്ഥ ലാബാണോ സന്ദര്‍ശിച്ചതെന്ന് വ്യക്തമല്ല. കൊറോണ വ്യാപനം നടന്നശേഷം ഒരു വര്‍ഷംകൊണ്ടുതന്നെ ചൈന വുഹാനെ അടിമുടി മാറ്റിമാറിച്ചുകഴിഞ്ഞു. ലാബിലുണ്ടായിരുന്ന ആദ്യഘട്ടത്തിലെ ശാസ്ത്രജ്ഞരുമല്ല നിലവില്‍ ജോലിചെയ്യുന്നത്. ഇവരെയെല്ലാം മാറ്റിയിരിക്കുകയാണ്. “ലോര്‍ഡ് റിഡ്ലേ ചൂണ്ടിക്കാട്ടി.ലോകാരോഗ്യസംഘടനാ പ്രതിനിധികളെ കടുത്ത ഭാഷയിലാണ് ശാസ്ത്രലോകം വിമര്‍ശിക്കുന്നത്.
വുഹാനിലെ സന്ദര്‍ശന സമയത്തെ പൊരുത്തക്കേടുകള്‍ അമേരിക്ക അന്നു തന്നെ പുറത്തു കൊണ്ടുവന്നിരുന്നു. ചൈനീസ് സൈനിക ഉദ്യോഗസ്ഥരുടെ വന്‍നിരയാണ് വുഹാനില്‍ ലോകാരോഗ്യസംഘടനാ പ്രതിനിധികളെ അനുഗമിച്ചത്. അവര്‍ നയിച്ച സ്ഥലത്തേക്കും അവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളും മാത്രമാണ് പരിശോധിക്കാനായതെന്നും അന്ന് തെളിവുസഹിതം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനുവരി-ഫെബ്രുവരി മാസത്തിൽ നടത്തിയ പരിശോധനകളെല്ലാം തെറ്റാണെന്ന് ഇപ്പോൾ തെളിയുന്നു. ഇത് ലോകാരോഗ്യസംഘടനയേയും ചൈനയേയും വീണ്ടും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണെന്നും അമേരിക്കയിലെ ശാസ്ത്രലോകം ആരോപിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment