കോഴിക്കോട്/കുന്നമംഗലം : കുറ്റിക്കാട്ടൂരിൽ ബാരിക്കേഡ് സ്ഥാപിച്ച് മെഡിക്കൽ കോളേജ് പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലേക്ക് വെട്ടുകത്തിയുമായി വന്ന് യുവാവിന്റെ ഭീക്ഷണി .
പരിഭ്രാന്തരായി നാട്ടുകാർ . നാലു തവണ യുവാവ് മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവിന് നേരെ കത്തി വീശി . ധൈര്യപൂർവ്വം യുവാവിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു . നാടകീയമായ രംഗം കണ്ട് നാട്ടുകാരും വാഹനയാത്രക്കാരും അമ്പരന്നു . ഒടുവിൽ സിഐ യും സംഘവും ഇയാളുടെ കയ്യിൽ നിന്ന് കത്തി തട്ടിപ്പറിച്ച് കീഴ്പ്പെടുത്തി ജീപ്പിൽ കയറ്റി . വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ കുറ്റിക്കാട്ടൂരിൽ വാഹന പരിശോധനക്കിടയിലാണ് യുവാവ് കയ്യിൽ കരുതിയ വെട്ടുകത്തിയെടുത്ത് സി ഐ യ്ക്ക് നേരെ വീശിയത് . മലപ്പുറം സ്വദേശിയായ ഒളവട്ടൂർ തമ്പിക്കണ്ടത്തിൽ അബ്ദുൾ അസീസ് (50) ആണ് ഭീക്ഷണി മുഴക്കിയത് . ‘ എന്ത് ലോക്ക്ഡൌൺ ആണെടോ ഇത് ‘ എന്ന് ചോദിച്ചായിരുന്നു ഭീക്ഷണി . സി ഐ ബെന്നി ലാലു , ട്രെയിനി എസ് ഐ ഓസ്റ്റിൻ ടെന്നീസ് , എഎസ്ഐ സുനിൽകുമാർ , സിപിഒമാരായ ഫൈസൽ , സഫീൻ , രരീഷ്
എന്നിവർ ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. മനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലുള്ള ആളാണ് പ്രതി .