ന്യൂഡൽഹി : കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. ഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ നിന്നാണ് നിർമല സീതാരാമൻ വാക്സിൻ സ്വീകരിച്ചത്. വളരെ വേഗത്തിലും മിതമായ നിരക്കിലും ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന രാജ്യമായ ഇന്ത്യയിലായിരിക്കുന്നത് ഭാഗ്യമാണെന്നും നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു. തനിക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയ നഴ്സ് രമ്യ പി.സിക്കും നിർമല സീതാരാമൻ നന്ദി അറിയിച്ചു.
മാർച്ച് ഒന്നുമുതലാണ് രാജ്യത്തെ മുതിർന്ന പൗരന്മാർക്കും അസുഖബാധിതരായ 45-59 വയസ്സിനിടയിൽ പ്രായമുളളവർക്കും വാക്സിൻ വിതരണം ആരംഭിച്ചത്.