Asian Metro News

വൻ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

 Breaking News
  • ഇലക്ട്രിക് തൂണിന്റെ കുറ്റി അപകടാവസ്ഥയിൽ കൊട്ടാരക്കര എസ്പി ആഫീസിന് സമീപം ഇരുമ്പ് ഇലക്ട്രിക് തൂണ് അപകടാവസ്ഥ ഉണ്ടാക്കുന്നു വഴി യാത്രക്കാർ, ബൈക്ക് യാതക്കാർ , വലിയ വാഹനങ്ങൾ ഉൾപ്പെടെ അപകടം ഉണ്ടാകുന്നു. നേരത്തെ തൂൺ വാഹനങ്ങൾ ഇടിച്ചതിനെ തുടർന്ന് വളഞ്ഞ് നിന്നിരുന്നു പിന്നീട് അത് മുറിച്ചിരുന്നു ഈ...
  • തെരുവുവിളക്കുകളില്ല : വാഹനയാത്ര ഭീതിയിൽ കൊട്ടാരക്കര: ദേശിയപാതയിലും എംസി റോഡിലും കൊടുംവളവുകളിലും തെരുവു വിളക്കുകൾ ഇല്ല. റോഡിൻറെ ഇരുവശങ്ങളും നിർമ്മാണം നടക്കുന്ന ഇടങ്ങളിലും ഇതാണ് സ്ഥിതി. വേനൽ മഴ കടുത്തതോടെ അപകട സാധ്യത വർദ്ധിച്ചു.ദേശീയപാത അമ്പലത്തുംകാല മുതൽ നവീകരണം നടന്നുകൊണ്ടിരിക്കുന്നതിൻറെ ഭാഗമായി റോഡ് വശങ്ങൾ കുഴിച്ചിട്ട നിലയിലാണ്...
  • കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല . കൊട്ടാരക്കര :കോവിഡ് ചികിത്സക്കായി വിട്ടുനൽകിയ കെട്ടിടം തിരികെ നൽകിയില്ല. തിരികെ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിച്ചു. പുലമൺ ബ്രദറൻ ഹാളിൽ കോവിഡ് ആശുപത്രിക്കായി 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു നവീകരണം നടത്തിയെങ്കിലും 12 ദിവസം മാത്രമാണ് പ്രവർത്തിച്ചത്. 150 രോഗികളെ...
  • കുണ്ടറയിൽ കാണാതായ യൂവാവിൻറെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി കുണ്ടറ : കാണാതായ യുവാവിന്റെ മൃതദേഹം വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തി . നെടുമ്പന സ്റ്റേഡിയം ജംഗ്ഷനിൽ സുധാ ഭവനിൽ ബാബുക്കുട്ടിയുടെ മകൻ സുരേഷ് (36) മൃതദേഹം കണ്ടെത്തിയത് . ഞായറാഴ്‌ച കൂട്ടുകാരുമൊത്തു പോയ സുരേഷിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ...
  • നിയമിതനായി കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്...

വൻ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

വൻ ലഹരിമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ
March 04
11:16 2021

ഇടുക്കി: അതിമാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കൾ വട്ടവടയിൽ പോലീസ് പിടിയിൽ. ഇന്നലെ വൈകിട്ട് വട്ടവട വില്ലേജിൽ പഴത്തോട്ടം – മമ്മൽ കരയിൽ അടിമാലി നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ രാസലഹരി വസ്തുക്കളായ എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ, ഉണക്ക കഞ്ചാവ്, മൊബൈൽ ഫോൺ, ഏഴായിരത്തി ഇരുന്നൂറ് രൂപ എന്നിവ സഹിതം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പഴത്തോട്ടത്ത് പ്രവർത്തിക്കുന്ന മൊണ്ടാന ടെന്റ് ക്യാമ്പ് കേന്ദ്രീകരിച്ച് നിശാപാർട്ടിക്കിടയിൽ മാരക ലഹരി മരുന്നുകൾ വിതരണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുകയുണ്ടായത്. ഒരേക്കറിലധികം വരുന്ന ടെന്റ ക്യാമ്പിൽ നാലു മണിക്കൂറിലധികം പരിശോധന നടത്തിയപ്പോഴാണ് 0.150 ഗ്രാം MDMA, 0.048 ഗ്രാംLSD, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10gm കഞ്ചാവ് എന്നിവ ലഭിക്കുകയുണ്ടായത്.

ആലപ്പുഴ ജില്ലയിൽ കോമളപുരം വില്ലേജിൽ ആര്യാട് കരയിൽ വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കരയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), എറണാകുളം ജില്ലയിൽ നെടുമ്ബാശ്ശേരി – അത്താണി കരയിൽ ശ്രീരംഗം വീട്ടിൽ ശ്രീകാന്ത് (32 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന മയക്കുമരുന്നുകൾ ഓൺലൈനിലൂടെ ടെൻറ് ബുക്ക് ചെയ്‌തെത്തുന്ന യുവാക്കൾക്കാണ് വിൽപ്പന നടത്തുന്നത്.

കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷണം നടത്തുന്നതാണെന്ന് എക്‌സൈസ് സംഘം പറയുകയുണ്ടായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ടി വി സതീഷ്, കെ വി പ്രദീപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ജോസ് പി, ഡ്രൈവർ ശരത് എസ് പി എന്നിവരാണ് പങ്കെടുത്തത്. തൊണ്ടി സാധനങ്ങൾ ഉൾപ്പെടെ പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കും

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment