പാലക്കാട് : പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാനിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ. ജില്ലയിൽ ആദ്യമായെത്തുന്ന മേളയിലെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ മാറ്റം പാലക്കാട്ടുകാർക്കു ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മീഡിയാ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീനാ പോൾ, സെക്രട്ടറി അജോയ് ചന്ദ്രൻ, അക്കാദമി എക്സിക്യൂട്ടീവ് അംഗം സിബി മലയിൽ,ജനറൽ കൺവീനർ ടി ആർ അജയൻ, ജി പി രാമചന്ദ്രൻ , പ്രിയ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .കേരള ഫിലിം ചേമ്പർ മുൻ ഭാരവാഹി എൻ നന്ദകുമാറാണ് ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തത് . പ്രിയദർശിനി തീയേറ്റർ കോംപ്ലക്സിലാണ് ഫെസ്റ്റിവൽ ഓഫീസും, മീഡിയ സെല്ലും സജ്ജീകരിച്ചിരിക്കുന്നത്.