കൊല്ലം: കൊല്ലം ബൈപ്പാസിൽ തൽക്കാലം ടോൾ പിരിവ് വേണ്ടെന്ന് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ലഭിച്ച ശേഷം മാത്രം ടോൾ പിരിവ് മതിയെന്നാണ് ദേശീയ പാതാ അതോറിറ്റിയുടെ തീരുമാനം. ഇന്ന് ടോൾ പിരിവ് ആരംഭിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ടോൾ പിരിക്കുന്നത് രാവിലെ പോലിസ് തടഞ്ഞിരുന്നു. വിവിധ യുവജനസംഘടനകളും ടോൾ ബൂത്തിന് മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ മുതലാണ് ടോൾ പിരിവ് തുടങ്ങിയത്. ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോൾ പിരിവ് തുടങ്ങിയത്.
ടോൾ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോൾ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ ടോൾ കമ്പനി അറിയിച്ചത്.
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതർ ജില്ലാഭരണകൂടത്തെ അറിയിച്ചു. അതേസമയം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെയാണ് ടോൾ പിരിവ് തുടങ്ങുന്നത് ടോൾ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം ദേശീയപാത അതോറിറ്റിക്ക് കത്തയച്ചിരുന്നു.